Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Low-floor Bus

Ernakulam

ഫോ​ർ​ട്ടു​കൊ​ച്ചി-​നെ​ടു​മ്പാ​ശേ​രി ലോ​ഫ്ലോ​ർ ബ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു

ഫോ​ർ​ട്ടു​കൊ​ച്ചി: ദീ​ർ​ഘ​നാ​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന ​കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ നി​ന്നും നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്കു​ള്ള ലോ​ഫ്ലോ​ർ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ഫോ​ർ​ട്ട്കൊ​ച്ചി ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍  മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ൽ​എ സ​ർ​വീ​സ്  ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ കൊ​ച്ചി​യി​ൽ എ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ത്തി​നാ​യി ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ നി​ന്നും മൂ​ന്നാ​ർ വ​രെ പോ​വു​ന്ന  ലോ​ഫ്ലോ​ർ സ​ർ​വീ​സ് കൂ​ടി പു​ന​രാ​രം​ഭി​ക്കും.  സ​ർ​ക്കാ​രി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സ് ചെ​ല്ലാ​ന​ത്ത് നി​ന്ന് കു​മ്പ​ള​ങ്ങി വ​ഴി  എ​റ​ണാ​കു​ള​ത്തേ​ക്ക്  സ​ർ​വീ​സ്  ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി കൂ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്‌ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ. മ​നാ​ഫ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ഷൈ​നി മാ​ത്യു,  ഫൗ​സി​യ സ​ജീ​ർ, റ​ഹീ​ന റ​ഫീ​ഖ്, ജോ​സ​ഫ് സു​മി​ത്ത്, രാ​ജു സേ​വ്യ​ർ, ഹാ​റ്റ്സ് പ്ര​സി​ഡ​ന്‍റ് എം.​പി. ശി​വ​ദ​ത്ത​ൻ, അ​ജി​ത്ത് അ​മീ​ർ ബാ​വ, തുടങ്ങിയവ​ർ സം​സാ​രി​ച്ചു.

 

Latest News

Corehub Up